Friday, September 18, 2009

ഭൂമി


ഉരുണ്ട ഭൂമി
എന്റെ ഭൂമി
വെള്ളവും കരയു-
മുള്ള ഭൂമി
എന്റെ ഭൂമി
നല്ല ഭൂമി
സുന്ദര ഭൂമി
ശാന്ത ഭൂമി ...

താരട്ട്

താരാട്ട് പാടിയുറക്കാം മോനേ
താരാട്ട് പാടിയുറക്കാം
ഉറങ്ങിയെണീറ്റാല്‍് അമ്മ മോന്
പാലുതരാം പിന്നെ ചോറ്തരാം
താരാട്ട് പാടിയുറക്കാം മോനേ
താരാട്ട് പാടിയുറക്കാം..

ഫാന്‍


കാറ്റു തരും ഫാന്‍
മൂന്നും നാലും കൈയുള്ള ഫാന്‍
വേഗത്തില്‍ തിരിയുന്ന ഫാന്‍
കാറ്റു തന്ന് കറന്റ് കളയുന്ന ഫാന്‍ ..

ഫോണ്‍


മുഴങ്ങുന്ന ശബ്ദത്തില്‍
എന്നെയുണര്‍ത്തുന്ന
ഒരു പൂവന്‍ കൊഴിയാ
നെന്റെ ഫോണ്‍ .
നമ്പറില്‍ കുത്തിയാല്‍
അച്ഛന്റെ അമ്മേടെ
ചേട്ടന്റെ ഉണ്ണീടെ
അരികിലെത്തിക്കും എത്തിക്കും
എന്റെ ഫോണ്‍ ...


Thursday, September 17, 2009

മലയാളം


ന്റെ നല്ല മലയാളം
നിന്റെ സുന്ദര മലയാളം
നമ്മുടെ വര്‍ണ്ണ ഭംഗിയുള്ള മലയാളം
പൂ പോലെയുള്ള മലയാളം
സൂര്യന്‍
ഉദിക്കുന്ന പോലെയുള്ള മലയാളം
എന്റെ നല്ല മലയാളം നിന്റെ നല്ല മലയാളം
നമ്മുടെ വര്‍ണ്ണ ഭംഗിയുള്ള മലയാളം ...
നമ്മുടെ
വര്‍ണ്ണ ഭംഗിയുള്ള മലയാളം ...

പൂക്കാലം


പൂക്കള്‍ ഉണരുന്ന പൂക്കാലത്തില്‍
പൂവിന്റെ മധുരവും ,കുയിലിന്റെ
പാട്ടും പൂക്കാലത്തില്‍
പൂക്കാലത്തില്‍ മധുരമുള്ള
ഗന്ധം ആസ്വദിക്കാനും
പൂക്കാലത്തില്‍ മധുരമുള്ള
ഗാനം ആസ്വദിക്കാനും
ഞങ്ങള്‍ ഉണരുന്നു ...
ഞങ്ങള്‍ ഉണരുന്നു ...